ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടി; പ്രധാനമന്ത്രിയുടെ നേട്ടമാക്കി തിരഞ്ഞെടുപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങി ബിജെപി


ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയെ പ്രധാനമന്ത്രിയുടെ നേട്ടമാക്കി തിരഞ്ഞെടുപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങി ബിജെപി. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലായിരിക്കും പ്രധാന പ്രചാരണ വിഷയമായി ജി20 ഉയര്‍ത്തുക. മോദിയുടെ നേതൃത്വത്തിന്റെ ഫലമായാണ് ഉച്ചകോടി വിജയകരമായി പൂര്‍ത്തീകരിക്കാനായതെന്നാണ് ബിജെപി അവകാശവാദം.രാജ്യാന്തര തലത്തില്‍ ഇന്ത്യയെ അവതരിപ്പിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്ന് പ്രധാനമന്ത്രി തന്നെ നേരത്തെ പരാമര്‍ശിച്ചിരുന്നു.


ഉക്രെയ്ന്‍ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ച തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ സമവായത്തില്‍ ഉച്ചകോടി അവസാനിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഉച്ചകോടിയുടെ ഫലങ്ങളും പ്രധാന ചര്‍ച്ചകളും വരും ദിവസങ്ങളില്‍ വന്‍തോതില്‍ പരസ്യമാക്കപ്പെടുമെന്നും വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി പാര്‍ട്ടിയുടെ നേട്ടമായി ഇത് ഉയര്‍ത്തിക്കൊണ്ടു വരുമെന്നാണ് വിവരം.




Sharing is Caring