ടാറ്റാ സമ്പൻ വെർമിസെല്ലി വിപണിയില്‍ അവതരിപ്പിച്ചു


കൊച്ചി: ഉയർന്ന ഗുണമേന്മയുള്ളതും രുചിയുള്ളതുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് പ്രശസ്തമായ ബ്രാൻഡായ ടാറ്റ സമ്പൻ, ദക്ഷിണേന്ത്യൻ വിപണിയിലുടനീളം വെർമിസെല്ലി അവതരിപ്പിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ നിര വിപുലപ്പെടുത്തി. സോർഗം മില്ലറ്റ് വെർമിസെല്ലി, പ്രോട്ടീൻ റിച്ച് റോസ്റ്റഡ് വെർമിസെല്ലി, പ്രോട്ടീൻ റിച്ച് സെവിയൻ വെർമിസെല്ലി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്‍റുകൾ പുതുതായി അവതരിപ്പിച്ച ഉൽപ്പന്ന ശ്രേണിയിൽ ഉൾപ്പെടുന്നു. പ്രോട്ടീന്‍റെയും ഡയറ്ററി ഫൈബറിന്‍റെയും സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന സെമോലിന ഉപയോഗിച്ചാണ് അവസാനത്തെ രണ്ട് ഉത്പന്നങ്ങള്‍ നിർമ്മിച്ചിരിക്കുന്നത്.


മൈദ ചേർക്കാതെ തയ്യാറാക്കിയ ടാറ്റ സമ്പൻ വെർമിസെല്ലിയിൽ ശ്രദ്ധേയമായ പ്രോട്ടീൻ സാന്നിദ്ധ്യമുണ്ട്. റോസ്റ്റഡ് വെർമിസെല്ലി സ്റ്റിക്കി അല്ലാത്ത ഒരു ടെക്സ്ചർ നൽകുമ്പോള്‍, സേവിയൻ വേരിയന്‍റിൽ ഡയറ്ററി ഫൈബറിന്‍റെ സാന്നിദ്ധ്യമുണ്ട്. അതേസമയം സോർഗം മില്ലറ്റ് വെർമിസെല്ലി സുജിയുടെയും ജോവറിന്‍റെയും ആരോഗ്യകരമായ മിശ്രിതമാണ്. പെട്ടെന്ന് പാകം ചെയ്യാൻ കഴിയുന്ന ഈ വെർമിസെല്ലി ഇനങ്ങൾ 10 മിനിറ്റിനുള്ളിൽ തന്നെ രുചികരമായ ഭക്ഷണമായി മാറ്റാനാകും. രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നതിനു പുറമേ, വെർമിസെല്ലി സമീകൃതമായ ഒരു ഭക്ഷണക്രമത്തിനെ സഹായിക്കുന്നവയുമാണ്.


പോഷകസമൃദ്ധവും ആകർഷകവുമായ ഓപ്ഷനുകൾ നൽകുന്നതിനുള്ള ഞങ്ങളുടെ സമർപ്പണത്തിന് അനുസൃതമായി ടാറ്റാ സമ്പൻ വെർമിസെല്ലി ശ്രേണി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, പാക്കേജ്ഡ് ഫുഡ്സ്-ഇന്ത്യ പ്രസിഡന്‍റ് ദീപിക ഭാൻ പറഞ്ഞു. ആരോഗ്യ അവബോധം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഉപയോക്താക്കൾ രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പോഷകാഹാരം തേടുന്ന സമയമാണിത്. ഞങ്ങളുടെ റോസ്റ്റഡ്, അൺറോസ്റ്റഡ്, മില്ലറ്റ് വെർമിസെല്ലി എന്നിവയുടെ ശ്രേണി ഈ വികസിച്ചുകൊണ്ടിരിക്കുന്ന മുൻഗണനകൾ നിറവേറ്റുന്നതിനും വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പര്യാപ്തമാണെന്നും ദീപിക ഭാൻ പറഞ്ഞു.

200 ഗ്രാം റോസ്റ്റഡ് വെർമിസെല്ലി പായ്ക്കിന് 30 രൂപയും 200 ഗ്രാം അൺറോസ്റ്റഡ് വേരിയന്‍റിന് 22 രൂപയും മില്ലറ്റ് വെർമിസെല്ലി 180 ഗ്രാമിന് 30 രൂപയുമാണ് വില. തിരഞ്ഞെടുത്ത പ്രീമിയം ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് ചാനലുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാകും.



Sharing is Caring