ഡെക്കില്‍ ലോക റെക്കോര്‍ഡിട്ട് ബംഗ്ലാദേശ്

ടെസ്റ്റ് ക്രിക്കറ്റില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ബംഗ്ലാ കടുവകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് അവരെ നാണക്കേടിലേക്കു തള്ളിയിട്ടിരിക്കുന്നത്.

ബംഗ്ലാ ടീമിലെ ആറു പേരാണ് ഒന്നാമിന്ന്‌സില്‍ ഡെക്കായി ക്രീസ് വിട്ടത്.ഇതോടെ നാണക്കേടിന്റെ ലോക റെക്കോര്‍ഡും ബംഗ്ലാ കടുവകളെ തേടിയെത്തിയിരിക്കുകയാണ്.

തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ ആറു പേര്‍ ഒരിന്നിങ്‌സില്‍ ഡെക്കായ ആദ്യത്തെ ടീമായാണ് ബംഗ്ലാദേശ് മാറിയത്. നേരത്തേ മിര്‍പൂരില്‍ വച്ച്‌ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ബംഗ്ലാദേശ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഈ ടെസ്റ്റിലു ബംഗ്ലാദേശിന്റെ ഒരിന്നിങ്‌സില്‍ ആറു പേര്‍ പൂജ്യത്തിനു മടങ്ങിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *