ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റി


ലോകകപ്പില്‍ അര്‍ജന്റീന കളിക്കുന്ന സമയം നോക്കി ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയെന്ന് ആരോപണം.കഴിഞ്ഞ ദിവസം രാത്രി ആളുകള്‍ കളി കാണുന്ന സമയം നോക്കി ആവിക്കലില്‍ പ്രതിഷേധക്കാര്‍ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചമാറ്റിയെന്നാണ് നാട്ടുകാരുടെ പരാതി.


പോലീസിന്റെ സഹായത്തോടെ കോര്‍പ്പറേഷന്‍ ജീവനക്കാരാണ് സമരപ്പന്തല്‍ പൊളിച്ചുമാറ്റിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പദ്ധതി പ്രദേശത്തിന് മുന്നില്‍ സമരക്കാര്‍ സ്ഥാപിച്ച പന്തലാണ് പൊളിച്ചത്. ഒരു വര്‍ഷമായി പോലീസ് കാവലിലാണ് ഈ പ്രദേശമുള്ളത്.


കോതിയില്‍ പ്ലാന്റ് നിര്‍മാണം തുടങ്ങിയ ദിവസം വൈകിട്ട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനും പോലീസും ആവിക്കലിലെത്തി. ഇവിടത്തെ 5,000 ലീറ്റര്‍ വെള്ളത്തിന്റെ ടാങ്ക്, മറ്റു സാമഗ്രികളുമെല്ലാം കയറ്റിക്കൊണ്ടുപോയി. തങ്ങള്‍ വാടക കൊടുക്കുന്ന സാധനങ്ങളാണ് അവര്‍ എടുത്തുകൊണ്ടുപോയതെന്ന് സമര സമിതിനേതാക്കള്‍ പറഞ്ഞു.



Sharing is Caring