പേട്ടയില്‍ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസ്സൻകുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കോടതിയില്‍ ഹാജരാക്കും മുമ്ബ് പ്രതിയെയും കൊണ്ട് പൊലീസ്, കുട്ടിയെ കിടത്തിയ സ്ഥലം പരിശോധിക്കും. പ്രതിയുടെ മൊഴിപ്രകാരം പറയുന്ന സ്ഥലം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ വേണ്ടിയാണിത്.
കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും വേണ്ടിയാണിത്.

കുട്ടിയെ കൈയില്‍ വെച്ച മണിക്കൂറുകളില്‍ പ്രതി എന്ത് ചെയ്തു എന്നതില്‍ പൊലീസിന് ഇപ്പോഴും ഊഹം മാത്രമേയുള്ളൂ. ഇക്കാര്യത്തില്‍ വ്യക്തത വേണം. ഇതിനായി പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്. പ്രതിയെ കണ്ടെത്താൻ സഹായിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.













