ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി


ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ഇതോടെഇന്ത്യ സഖ്യത്തില്‍ വീണ്ടും ഭിന്നത ആരംഭിച്ചിരിക്കുകയാണ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റൊരു പാര്‍ട്ടിയുമായും സീറ്റ് പങ്കിടില്ലെന്നും എഎപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് വ്യക്തമാക്കി.


ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണെന്നും എഎപി ഇപ്പോള്‍ ദേശീയ പാര്‍ട്ടിയാണെന്നും സന്ദീപ് പഥക് പറഞ്ഞു.’എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങള്‍ സംഘടന രൂപീകരിക്കുന്നു. ഹരിയാനയില്‍ താഴെത്തട്ട് മുതല്‍ ഞങ്ങള്‍ സംഘടന രൂപീകരിച്ചിട്ടുണ്ട്. ഏകദേശം 15 ദിവസത്തിനുള്ളില്‍, ഹരിയാനയിലെ ഓരോ ഗ്രാമത്തിലും ഞങ്ങളുടെ കമ്മിറ്റികള്‍ രൂപീകരിക്കും, അതിനുശേഷം ഞങ്ങള്‍ പ്രചാരണം ആരംഭിക്കും.


ഹരിയാനയിലെ ജനങ്ങള്‍ മാറ്റത്തിനായി ഉത്സുകരാണ്. ഹരിയാനയില്‍ ഞങ്ങള്‍ മികച്ച പ്രകടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും തീര്‍ച്ചയായും മത്സരിക്കും.’ സന്ദീപ് പഥക് വ്യക്തമാക്കി.



Sharing is Caring