കോഴിക്കോട്: കോഴിക്കോട് തളി മഹാക്ഷേത്രം മഹോത്സവം ഏപ്രില്‍ 14 മുതല്‍ 21 വരെ നടക്കും. ഉത്സവത്തിന് മുന്നോടിയായി ശിവക്ഷേത്രത്തില്‍ ഏപ്രില്‍ 9 മുതല്‍ 14 വരെ കര്‍പ്പൂരാദി ദ്രവ്യകലശവും ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദ്രവ്യകലശവും നടത്തും. ദേശാഭിവൃദ്ധിയ്ക്കും ക്ഷേത്രചൈതന്യവര്‍ധനവിനുമായി നടത്തുന്ന പ്രസ്തുത കലശകര്‍മ്മങ്ങള്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 9 ന് വൈകീട്ട് തുടങ്ങുന്ന കലശാദികര്‍മ്മങ്ങള്‍ 14 ന് ഉച്ചയ്ക്ക് ബ്രഹ്മകലശത്തോടെ പര്യവസാനിക്കും. 14 ന് രാത്രി എട്ട് മണിയ്ക്ക് കൊടിയേറുന്ന ക്ഷേത്രമഹോത്സവം 21 ന് രാത്രി ആറാട്ടോടു കൂടി സമാപിക്കും.
FLASHNEWS