പാകിസ്ഥാനില്‍ ചൈനീസ് എൻജിനിയര്‍മാര്‍ക്ക് നേരെ ഭീകരാക്രമണം


ലാഹോര്‍ പാകിസ്ഥാനില്‍ ചൈനീസ് എൻജിനിയര്‍മാര്‍ക്ക് നേരെ ഭീകരാക്രമണം. തുറമുഖ നഗരമായ ഗ്വാദറില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന എൻജിനിയര്‍മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് രണ്ട് ബലൂച് ഭീകരര്‍ ആക്രമണം നടത്തിയത്.ഇരുവരും സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു. എൻജിനിയര്‍മാര്‍ക്കോ മറ്റ് പാകിസ്ഥാൻ പൗരന്മാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


ചൈന പാകിസ്ഥാൻ സാമ്ബത്തിക ഇടനാഴിയുടെ ഭാഗമായി സിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗ്വാദറില്‍ നിലവില്‍ ധാരാളം ചൈനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആര്‍മി പ്രാദേശിക ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നില്ലെന്ന് പറഞ്ഞ് പ്രദേശത്തെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് എതിരാണ്. സാമ്ബത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് നേരെ നേരത്തെയും ഇവര്‍ ആക്രമണം നടത്തിയിട്ടുണ്ട്.




Sharing is Caring