തിരുവനന്തപുരം: ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊസാന്ത ടെക്നോളജീസ് വലോറിസ് ഡിജിറ്റല്‍ എന്ന പുതിയ പേരിലേക്ക് റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ചു. മോഡേണ്‍ കൊമേഴ്സ് കണ്‍സള്‍ട്ടിങ്ങില്‍ കൂടുതല്‍ ശ്രദ്ധയും വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ പുതിയ ചുവടുവെപ്പ്. പുതുക്കിയ ലോഗോ, വെബ്സൈറ്റ് എന്നിവയ്ക്കൊപ്പം ഡിജിറ്റല്‍ മേഖലയിലെ നിരന്തര മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നവീന സാങ്കേതികവിദ്യകളായ എ.ഐ/എം.എല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിക്കൊണ്ടാകും ഇനി കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാവുക.

‘വലോറിസ് എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് ‘ ഉയര്‍ന്ന മൂല്യം’ എന്നതാണ്. മുന്‍നിര ഇ കൊമേഴ്സ് സേവനദാതാക്കളെന്ന നിലയില്‍ മൈക്രോസോഫ്റ്റ്, എ.ഡബ്യു.എസ്, ജി.സി.പി, സാനിറ്റി, അകീനിയോ, അല്‍ഗോലിയ, ഒക്ടോ തുടങ്ങി മേഖലയിലെ വന്‍കിട കമ്പനികളുമായി ചേര്‍ന്നുകൊണ്ട് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം തന്നെ വലോറിസ് ഉറപ്പുവരുത്തുകയും നൂതന സാധ്യതകള്‍ തുറന്നുകൊണ്ട് ആധുനിക വാണിജ്യ പരിവര്‍ത്തനത്തിന്റെ നവയുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്നെന്ന് റീബ്രാന്‍ഡിംഗ് ചടങ്ങില്‍ വലോറിസ് സി.ഇ.ഒ തോമസ് വര്‍ഗ്ഗീസ് പറഞ്ഞു.













