ഡാര്‍ക്ക് സീരിസ് എസ്.യു.വികളുമായി ടാറ്റ മോട്ടോഴ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുതിയ എസ്.യു.വികളുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് പുറത്തിറക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്.യു.വിയായ നെക്സണിന്റെ ഇലക്ട്രിക് പതിപ്പും ഇന്റേണല്‍ കമ്പഷന്‍ എന്‍ജിന്‍ പതിപ്പും ഡാര്‍ക്ക് സീരിസില്‍ ലഭ്യമാകും. ഇതിനൊപ്പം തന്നെ പ്രീമിയം എസ്.യു.വികളായ പുതിയ സഫാരിയുടെയും പുതിയ ഹാരിയറിന്റെയും ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. പുതിയ നെക്സണ്‍ 11.45 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപണിയിലെ പുതിയ ട്രെന്‍ഡായിട്ടാണ് ഈ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ആഡംബരത്തിന്റെയും മികവിന്റെയും അടയാളമായും ഡാര്‍ക്ക് സീരിസിനെ അടയാളപ്പെടുത്താം.

ഡാര്‍ക്ക് സീരിസ്- വില തുടങ്ങുന്നത് ഇങ്ങനെ

* പുതിയ നെക്സണ്‍ -ഡാര്‍ക്ക് സീരിസ്-11.45 ലക്ഷം (എക്സ് ഷോറൂം, ഡല്‍ഹി)

* പുതിയ നെക്സണ്‍ ഇലക്ട്രിക്- ഡാര്‍ക്ക് സീരിസ്- 19.49 ലക്ഷം (എക്സ് ഷോറൂം, ഓള്‍ ഇന്ത്യ)

* പുതിയ ഹാരിയര്‍- ഡാര്‍ക്ക് സീരിസ്- 19.99 ലക്ഷം (എക്സ് ഷോറൂം, ഡല്‍ഹി)

* പുതിയ സഫാരി-ഡാര്‍ക്ക് സീരിസ്- 20.69 ലക്ഷം (എക്സ് ഷോറൂം, ഡല്‍ഹി)

പുതിയ ഡാര്‍ക്ക് സീരിസ് ഇങ്ങനെ

രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇലക്ട്രിക് വാഹനമായ നെക്സണിന്റെ ഉപഭോക്താക്കള്‍ക്ക് പുതുമയാര്‍ന്ന ഒരു അനുഭവം പ്രദാനം ചെയ്യാന്‍ ഡാര്‍ക്ക് എഡിഷന്‍ സീരിസുകളിലൂടെ കഴിയുന്നുണ്ട്. പുതുമയാര്‍ന്ന ഒട്ടേറെ ഫീച്ചറുകള്‍ വാഹനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഡാര്‍ക്ക് എഡിഷന്റെ ആകര്‍ഷകത്വം കൂട്ടുന്ന ഘടകങ്ങളില്‍ പ്രധാനം രൂപഭംഗി തന്നെയാണ്. എസ്.യു.വിയുടെ ഭംഗിയ്ക്ക് മിഴിവ് കൂട്ടാന്‍ കറുപ്പിലുള്ള രൂപകല്‍പ്പനയ്ക്ക് കഴിയുന്നുണ്ട്. കറുപ്പില്‍ വാഹനത്തിന്റെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയുമെല്ലാം ആകര്‍ഷകത്വം കൂടുന്നു.

നെക്സണ്‍

നെക്സണിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ അത്യാധുനികമായ എസ്.യു.വികളോട് കിടപിടിക്കുന്നതാണ്. ഡാര്‍ക്ക് എഡിഷന്‍ ഇതിന്റെ മികവേറ്റുന്നു. സ്ലീക്ക് ഡിസൈനിലുള്ള എല്‍.ഇ.ഡി.ലാമ്പുകളില്‍ മുതല്‍ ദൃശ്യമാണ് മികവിന്റെ മുദ്ര. പൂര്‍ണമായും കറുപ്പിലാണ് ഇന്റീരിയറും എക്സ്റ്റീരിയറും ഒരുക്കിയിരിക്കുന്നത്. ആഡംബരം ധ്വനിപ്പിക്കുന്ന തരത്തില്‍, ഒരു എസ്.യു.വിയ്ക്ക് തികച്ചും അനുയോജ്യമായ തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കറുപ്പില്‍ ലെതറിന്റെ കാഴ്ചാനുഭവം നല്‍കുന്ന സീറ്റുകള്‍ക്കൊപ്പം ഡാര്‍ക്ക് ബാഡ്ജിങ് ചെയ്ത ഹെഡ് റെസ്റ്റുമുണ്ട്. കാബിനില്‍ കപ്പാസിറ്റീവ് ടച്ച് എഫ്.എ.ടി.സി.പാനല്‍ സജ്ജമാക്കിയിട്ടുണ്ട്. ആമസോണ്‍ അലക്സ, ടാറ്റ വോയിസ് അസിസ്റ്റന്റ് എന്നിവ ആറു ഭാഷകളില്‍ 200 ലേറെ വോയിസ് കമാന്‍ഡുകള്‍ സാധ്യമാക്കുന്നു. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ തരത്തില്‍ വയര്‍ലസ് ചാര്‍ജര്‍ സംവിധാനവുമുണ്ട്. കേബിളുകളുടെ ശല്യമില്ലാതെയുള്ള ചാര്‍ജിങ് ഇത് സാധ്യമാക്കുന്നു. അത്യാധുനികമായ ഈ സംവിധാനങ്ങളെല്ലാം നെക്സണിനെ വാഹനപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമാക്കി മാറ്റുന്നു.

ഹാരിയറും സഫാരിയും

ഒപ്റ്റിമല്‍ മോഡുലര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ (ഒ.എം.ഇ.ജി.എ.ആര്‍.സി) പ്ലാറ്റ്ഫോമില്‍ ഒരുക്കുന്ന ഹാരിയറും സഫാരിയും ഡാര്‍ക്ക് എഡിഷനില്‍ കൂടുതല്‍ മികവോടെയാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തുന്നത്. ടാറ്റ ഹാരിയറില്‍ അഞ്ചു സീറ്റുകളും ടാറ്റ സഫാരിയില്‍ ഏഴു സീറ്റുകളുമാണുള്ളത്. അത്യാധുനികമായ ഫീച്ചറുകളാണ് ഈ രണ്ടുവാഹനങ്ങളുടെയും ഡാര്‍ക്ക് എഡിഷനില്‍ ഒരുക്കിയിരിക്കുന്നത്. ഈ സെഗ്മെന്റില്‍ ആദ്യത്തേത് എന്ന് അവകാശപ്പെടാവുന്ന ഫീച്ചറുകളുമുണ്ട്. ഫ്രണ്ട,് റിയര്‍ എല്‍.ഇ.ഡി. ഡി.ആര്‍.എല്ലിലുള്ള വെല്‍കം ആന്‍ഡ് ഗുഡ് ബൈ സിഗ്‌നേച്ചര്‍ അനിമേഷന്‍, മുന്നില്‍ സെന്റര്‍ പൊസിഷന്‍ ലാമ്പ് സംവിധാനത്തോടു കൂടിയ എല്‍.ഇ.ഡി.ഡി.ആര്‍.എല്‍., ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവര്‍ നീ (Knee) എയര്‍ബാഗ് എന്നിവ ഹാരിയറിലും സഫാരിയിലുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *