രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഇലക്ട്രിക് കൊമേഷ്യല്‍ വാഹനങ്ങള്‍ക്കായി രാജ്യത്തുടനീളം 250 പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ഡെല്‍റ്റ ഇലക്ട്രോണിക്സ് ഇന്ത്യ, തണ്ടര്‍പ്ലസ് സൊല്യൂഷന്‍സ് പ്രൈ. ലി എന്നീ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, പൂനൈ, കൊച്ചി എന്നിങ്ങനെ 50 ഓളം നഗരങ്ങളില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിലവിലുള്ള 540 കൊമേര്‍ഷ്യല്‍ വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകളുടെ നെറ്റുവര്‍ക്ക് കൂടുതല്‍ വിപുലപ്പെടുത്തും.
കാര്‍ബര്‍ ഫൂട്പ്രിന്റ് അളവ് കുറയ്ക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇ കൊമേഴ്സ് കമ്പനികള്‍, പാര്‍സല്‍ & കൊറിയര്‍ സേവനദാതാക്കള്‍ തുടങ്ങിയവര്‍ മറ്റു സ്ഥാപനങ്ങളേക്കാളും തങ്ങളുടെ ലാസ്റ്റ് മൈല്‍ സേവനങ്ങള്‍ക്കായി കൊമേര്‍ഷ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. കൊമേര്‍ഷ്യല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധനവ് മനസ്സിലാക്കിക്കൊണ്ടാണ് പ്രധാന നഗരങ്ങളിലും സമീപത്തുള്ള ഡീലര്‍ഷിപ്പുകളിലും ഇത്തരത്തില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കുന്നത്. ഇതിനാവശ്യമായ ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങള്‍ ഡെല്‍റ്റ ഇലക്ട്രോണിക്സ് നല്‍കുമ്പോള്‍ അവ ഇന്‍സ്റ്റാള്‍ ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുകയാണ് തണ്ടര്‍പ്ലസ് സൊല്യൂഷന്റെ ചുമതല.
ലാസ്റ്റ് മൈല്‍ സേവനങ്ങള്‍ക്കായി ഏറ്റവും അനുയോജ്യമായ ഫോര്‍ വീലര്‍ ഇ കാര്‍ഗോ സൊല്യൂഷ്യനാണ് ടാറ്റ മോട്ടോര്‍സ് എയ്‌സ് ഇവി. രാജ്യത്തുടനീളം 150 ഇലക്ട്രിക് വെഹിക്കിള്‍ സര്‍വ്വീസ് സെന്ററുകള്‍ ഇവയ്ക്ക് പിന്തുണ നല്‍കുന്നു.
ഏറ്റവും നൂതനമായ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ഫ്‌ലീറ്റ് എഡ്ജ് ടെലിമാറ്റിക്‌സ് സിസ്റ്റം, ഏറ്റവും മികച്ച അപ്‌ടൈം എന്നിവ ടാറ്റ എയ്‌സ് ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളുമായും, മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ ഇ കാര്‍ഗോ മൊബിലിറ്റി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ടാറ്റ എയ്‌സ് ഇവി ഉറപ്പുനല്‍കുന്നു. രാജ്യത്തെ എല്ലാ ടാറ്റ മോട്ടോര്‍സ് കൊമേര്‍ഷ്യല്‍ വെഹിക്കിള്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും എയ്‌സ് ഇവി സ്വന്തമാക്കാവുന്നതാണ്