കോട്ടണ്‍സ് ഓഫ് ഇന്ത്യ, സമ്മര്‍ ബ്ലൂംസ് കളക്ഷനുമായി തനെയ്‌റ


കൊച്ചി: വേനല്‍ക്കാല ചൂടിനെ നേരിടാന്‍ ഏറ്റവും പുതിയ വസ്ത്ര ശേഖരവുമായി വിമെൻസ് എത്നിക് വെയർ ബ്രാൻഡായ തനെയ്റ. കോട്ടണ്‍സ് ഓഫ് ഇന്ത്യ, സമ്മര്‍ ബ്ലൂംസ് എന്നീ വസ്ത്ര ശേഖരങ്ങളാണ് ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റനിൽ നിന്നുള്ള തനെയ്‌റ പുറത്തിറക്കിയിരിക്കുന്നത്. ഓരോ നെയ്ത്തിലും അലങ്കാര വേലയിലും ബ്രാന്‍ഡിന്‍റെ മേന്മ എടുത്തുകാണിക്കുന്ന രീതിയിലാണ് തനെയ്റയുടെ ഹാന്‍ഡ്ക്രാഫ്റ്റഡ് വസ്ത്ര ശേഖരങ്ങള്‍.

കോട്ടണ്‍സ് ഓഫ് ഇന്ത്യ എന്ന ശേഖരത്തിലൂടെ രാജ്യത്തെ നെയ്ത്ത് കൂട്ടങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരങ്ങളെ ഒരുമിപ്പിക്കുകയാണ് തനെയ്‌റ. ഇന്ത്യയുടെ സാംസ്‌ക്കാരിക പൈതൃകത്തിന്‍റെയും പഴയതും പുതിയതുമായ കരകൗശല വസ്തുക്കളുടെ സമന്വയത്തിന്‍റെയും ആഘോഷമാണ് കോട്ടണ്‍സ് ഓഫ് ഇന്ത്യ കളക്ഷന്‍. അജ്രഖിന്‍റെ സങ്കീർണ്ണമായ കലാവൈഭവവും നാരായൺപേട്ടിന്‍റെ കാലാതീതമായ ചാരുതയും ഒഡീഷ ഇകാത്തിന്‍റെ ഊർജ്ജസ്വലമായ നിറങ്ങളും എല്ലാം ചേർന്ന് ഓരോ സാരിയും ഓരോ മാസ്റ്റര്‍പീസായാണ് ഒരുക്കിയിരിക്കുന്നത്. ഓരോന്നിലും അതിന്‍റെ ഉത്ഭവത്തിന്‍റെ ആത്മാവിനെ ഉള്‍ക്കൊണ്ട്, സൂക്ഷ്മമായ ശ്രദ്ധയോടെയാണ് ഡിസൈനുകള്‍ ഒരുക്കിയിട്ടുള്ളത്. 1299 രൂപ മുതലാണ് വില.


തനെയ്‌റയുടെ സമ്മര്‍ ബ്ലൂംസ് ശേഖരത്തിലെ സാരികളെ ധരിക്കാവുന്ന കലാരൂപമാക്കി മാറ്റിയിരിക്കുന്നു. സില്‍ക്ക് കോട്ടണ്‍, ടസര്‍ എന്നിവയില്‍ നിര്‍മിച്ചിരിക്കുന്ന സാരികള്‍ വേനല്‍ക്കാല പൂക്കളുടെ എല്ലാവിധ സത്തയും ഉള്‍ക്കൊണ്ടാണ് നെയ്തിരിക്കുന്നത്. പൂക്കളുടെ വിവിധ ഡിസൈനുകളും ധരിക്കാനുള്ള സുഖവും ഈ സാരികളെ എല്ലാ സീസണുകളിലും പ്രിയങ്കരമാക്കുന്നു. തനെയ്‌റ റെഡി ടു വെയര്‍ കുര്‍ത്തകള്‍, ടോപ്പ്, ഡ്രസ്സുകള്‍, എത്‌നിക് സ്‌ക്കര്‍ട്ട്, പ്രീ ഡ്രേപ്ഡ് സാരികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.


എത്‌നിക് ഫാഷനുകള്‍ക്കപ്പുറം തനെയ്‌റ അതിന്‍റെ ആധികാരികതയിലും വിശ്വാസത്തിലുമാണ് തങ്ങളുടെ പ്രതിബദ്ധത ഉറപ്പിച്ചിരിക്കുന്നതെന്ന് തനെയ്‌റ സിഇഒ അംബുജ് നാരായണ്‍ പറഞ്ഞു. ഞങ്ങളുടെ തത്വചിന്തയുടെ മൂലക്കല്ലുകള്‍ ഡിസൈനിലെ വ്യത്യസ്ഥതയും പുതുമയുമാണ്. തനെയ്‌റയുടെ ഓരോ സാരിയും മാസ്റ്റര്‍പീസ് ആക്കിത്തീര്‍ക്കാന്‍ പുതിയ പ്രചോദനങ്ങളും സാങ്കേതിക വിദ്യകളും തേടുന്നുണ്ട്. കരകൗശല വിദ്യ ഏറെയുള്ള സമ്മര്‍ ബ്ലൂംസ് കളക്ഷനിലൂടെയും താങ്ങാവുന്ന വിലയിലുള്ള കോട്ടണ്‍സ് ഓഫ് ഇന്ത്യ കളക്ഷനിലൂടെയും തനെയ്‌റ അതിന്‍റെ ഉപയോക്താക്കളുടെ പ്രതീക്ഷകളെ നിറവേറ്റാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അംബുജ് നാരായണ്‍ പറഞ്ഞു.

തനെയ്‌റ കോട്ടണ്‍സ് ഓഫ് ഇന്ത്യയുടേയും സമ്മര്‍ ബ്ലൂംസിന്‍റെയും കളക്ഷനുകള്‍ രാജ്യത്തെമ്പാടുമുള്ള തനെയ്‌റ സ്റ്റോറുകളിലും taneira.com-ലും ലഭ്യമാണ്.



Sharing is Caring