അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു ആരോഗ്യം തൃപ്തികരം എന്ന് തമിഴ്നാട് വനം വകുപ്പ്


അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. ആനയെ തുറന്നുവിട്ടതായി തമിഴ്‌നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അരിക്കൊമ്പനെ തുറന്നുവിടുന്നതില്‍ തീരുമാനമായിരുന്നില്ല.ആന ഒരു ദിവസമായി അനിമല്‍ ആംബുലന്‍സിലായിരുന്നു.


മതിയായ ചികിത്സ നല്‍കിയശേഷമാണ് തുറന്നുവിട്ടത്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയില്‍ വനത്തില്‍ തുറന്നുവിടാനാകില്ലെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചിരുന്നു.കമ്പത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നിനു തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട്- മുണ്ടന്‍തുറൈ കടുവസങ്കേതത്തിലെത്തിച്ചത്.




Sharing is Caring