മികച്ച ദേശീയോദ്ഗ്രഥന ഫീച്ചര്‍ ചിത്രമായി ദ കശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍


69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ദേശീയോദ്ഗ്രഥന ഫീച്ചര്‍ ചിത്രമായി ദ കശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുതെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു.’ വിവാദ ചിത്രമെന്ന നിലയില്‍ നിഷ്പക്ഷ സിനിമാ നിരൂപകര്‍ അവഗണിച്ച ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് ആശ്ചര്യകരമാണ്.


സാഹിത്യചലച്ചിത്ര പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ പക്ഷപാതം ഇല്ലാതായാല്‍ കാലാതീതമായ ബഹുമതിയുണ്ടാവും. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ പുരസ്‌കാരങ്ങളുടെ വില കളയരുത്.’ സ്റ്റാലിന്‍ പറഞ്ഞു. അതേസമയം മറ്റ് പുരസ്‌കാര വിജയികളെ സ്റ്റാലിന്‍ അഭിനന്ദിച്ചു.




Sharing is Caring