തമിഴ് ഹാസ്യ താരവും സംവിധായകനുമായ മനോബാല അന്തരിച്ചു


തമിഴ് ഹാസ്യ താരവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.


തമിഴില്‍ നാല്‍പ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത മനോബാല ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ ഹാസ്യ താരമായും വേഷമിട്ടു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.




Sharing is Caring