എ.ഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്ക് എതിരെ കെ. സുധാകരൻ

എഐ ക്യാമറ അഴിമതിയിൽ പ്രതിപക്ഷം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിക്കും ഭരണ പക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് കമ്പനിയിൽ പങ്കാളിത്തം ഉണ്ടെന്നതിന് രേഖയുണ്ടെന്ന് സുധാകരൻ ആരോപിച്ചു.അരിവാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി എന്നാണ് അവസ്ഥ.എഐ ക്യാമറയിൽ നടന്നത് വൻ കൊള്ളയാണ്. അഴിമതി പുറത്ത് കൊണ്ട് വരാൻ നിയമ നടപടിയും ആലോചിക്കും. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് മുഖ്യമന്ത്രി.

അതേസമയം പ്രകാശ് ബാബുവിനെ വ്യക്തിപരമായി അറിയില്ലെന്നു, ആരോപണം വന്നപ്പോൾ അന്വേഷണം നടത്തുകയായിരുന്നവെന്നും സുദാകരൻ പറഞ്ഞു. എഐ ക്യാമറ കരാർ കിട്ടിയ കമ്പനിയിൽ അദ്ദേഹതിന് പങ്കുണ്ട്. ജഡ്ജിനെ വരെ സ്വാധീനിക്കാൻ പാർട്ടി കൊടുക്കുന്ന മുഖ്യമന്ത്രി ആണ് കേരളത്തിൽ ഉള്ളത്. ജുഡീഷ്യറിയെ വരെ സ്വാധീനിക്കുന്നുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു.മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ എന്ന് സുധാകരൻ ആരോപിച്ചു.

അഴിമതി അന്വേഷണം വിജിലൻസിനെ ആണ് ഏൽപ്പിച്ചത്. അത് എന്തിനാണ്? നട്ടെല്ല് ഉണ്ടെകിൽ സ്വാതന്ത്ര അന്വേഷണം നടത്തണം. അന്വേഷണത്തിന് വിദഗ്ധർ അടങ്ങിയ സമിതി വേണം. അർദ്ധ ജുഡീഷ്യൽ സ്വഭാവം ഉള്ള സമിതി അന്വേഷണം നടത്തണമെന്നാണ് തന്റെ ആവശ്യമെന്ന് സുധാകരൻ പറഞ്ഞു.മന്ത്രിമാർ ഇരുട്ടിൽ ആണ്. അവർ അറിയാതെ ഇക്കാര്യം ഓപ്പറേറ്റ് ചെയ്യാൻ ആർക്കാണ് കഴിയുകയെന്നും സുധാകരൻ ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *