മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്വിംങ്ങ് കേരള സ്നേഹസംഗമം


സ്വിംങ്ങ് കേരളയുടെ സ്നേഹ സംഗമം ടി.വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു


കൊണ്ടോട്ടി:മാനസിക വെല്ലുവിളികൾനേരിടുന്നവർക്ക് സ്വിംങ്ങ് കേരളയുടെ നേതൃത്വത്തിൽ സ്നേഹസംഗമംനടത്തി.ചടങ്ങിൽ സ്നേഹ സന്ദേശം നൽകാൻകാഴ്ചയില്ലാത്ത
വരും,ശാരീരികവെല്ലുവിളികൾനേരിടുന്നവരും എത്തിചേർന്നത് വേറിട്ട കാഴ്ചയായി.സ്വിംങ്ങ് കേരളചാരിറ്റബ്ൾസൊസൈറ്റിയുടെ നേതൃത്വത്തിലാണ് ദി ബാനിയന്റെസഹകരണത്തോടെ സ്നേഹ സംഗമം ഒരുക്കിയത്.പുളിക്കൽ,ആലുങ്ങൽ,മുട്ടയൂർഎ.എം.എൽ.പി.ബി സ്കൂളിൽ നടന്ന സ്നേഹ സംഗമം ടി.വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മാനസികവെല്ലുവിളികൾനേരിടുന്നവരുടെ ഉന്നമനത്തിന് സ്വിംങ്ങ് ആവിഷ്കരിച്ചജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പി.അബ്ദുൽ ഹമീദ് എം.എൽ.എ നിർവ്വഹിച്ചു. സ്വിംങ്ങ് പ്രസിഡന്റ് അമീർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. വസ്ത്ര വിതരണം നടി നിലമ്പൂർ ആയിശനിർവ്വഹിച്ചു. സ്നേഹ സംഗമ ഭാഗമായി നടന്ന കലാപരിപാടികൾ പ്രശസ്ത ഗായകൻ വി.എം.കുട്ടി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി സി.ഐ.മുഹമ്മദ് ഹനീഫ സ്നേഹസന്ദേശംനൽകി.


ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് വിജയം കൈവരിച്ച സി.എച്ച്.മാരിയത്ത്,ഷബ്ന പൊന്നാട്,സമദ് കൊട്ടപ്പുറം, ചെമ്പൻ യൂനുസ്,അമൽ ഇഖ്ബാൽ എന്നിവർ അഥിതികളായെത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
സുനീറവഹാബ്,സറീന ഹസീബ്,ഉമ്മർവെള്ളേരി, സാലിഹ്,രാധാകൃഷ്ണൻപൂവത്തിക്കൽ,ഷാഹുൽഹമീദ്മണ്ണാർക്കാട്,പി.വി.ഹസീബ് റഹ്മാൻ,സതീഷ് എടക്കര, അസീസ് മാടഞ്ചേരി,ഫാത്തിമ ഫിദ,കെ.കെ.ഫൈസൽ പ്രസംഗിച്ചു.



Sharing is Caring