തൃശ്ശൂരിൽ നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍


തൃശൂര്‍: ദാമ്പത്യ പ്രശ്‌നങ്ങള്‍ നാരി പൂജയിലൂടെ തീര്‍ത്തുതരാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ബലാത്സംഗംചെയ്ത പ്രതി അറസ്റ്റില്‍. വേളൂക്കര പഞ്ചായത്തില്‍ ഈസ്റ്റ് കോമ്പാറ ദേശത്ത് കോക്കാട്ട് വീട്ടില്‍ പുഷ്പാകരന്‍ മകന്‍ പ്രദീപ് (43) ആണ് പോലീസിന്റെ പിടിയിലായത്.


കൊടകര സ്വദേശിനിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.കളംപാട്ടും മറ്റു പൂജകളുമായി ഉപജീവനം ചെയ്യുന്ന ആളാണ്. വെല്‍ഡിങ് തൊഴിലാളി കൂടിയാണ് പ്രതി. കളംപാട്ടിന് വന്നപ്പോഴുള്ള പരിചയംവച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ഇത്തരത്തില്‍ വേറെയും യുവതികള്‍ പീഡനത്തിന് ഇരയായതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍ ഓഫീസര്‍ ബാബു കെ. തോമസിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐമാരായ ജോര്‍ജ്, സുധാകരന്‍, എ.എസ്.ഐ. ജോയ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ രാഹുല്‍, സി.പി.ഒമാരായ, മുഹമ്മദ്, രഞ്ജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.



Sharing is Caring