നാന്‍സി പെലോസിയുടെ ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ പ്രതിയെ പിടികൂടി


യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ കുറ്റവാളി പിടിയിലായി. ജഡേവിഡ് ഡിപാപ് എന്നയാളാണ് അറസ്റ്റിലായത്. 30 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാന്‍സി പെലോസിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് 20 വര്‍ഷം തടവ്.


പൊലീസ് പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈവശം കയര്‍, ടേപ്പ്, ചുറ്റിക തുടങ്ങിയവയും ഉണ്ടായിരുന്നു. ഇതോടെ, പെലോസിയെ ബന്ദിയാക്കാനായിരുന്നു പ്രതിയുടെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി


വെള്ളിയാഴ്ചയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ നാന്‍സി പെലോസിയുടെ വീട്ടില്‍ കുറ്റവാളി അതിക്രമിച്ച് കയറി ഭര്‍ത്താവ് പോളിനെ ആക്രമിച്ചത്. നാന്‍സി എവിടെ എന്നുചോദിച്ച് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. 82കാരനായ പോള്‍ പെലോസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ടായിരുന്നു അക്രമി അടിച്ചത്. പോളിന്റെ കൈക്കും പരുക്കേറ്റിട്ടുണ്ട്.



Sharing is Caring