മേലുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് താൻ കൈക്കൂലി വാങ്ങിയതെന്ന് കൈക്കൂലി കേസ് പ്രതി സുരേഷ് കുമാര്‍


മേലുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് താൻ കൈക്കൂലി വാങ്ങിയതെന്ന് പാലക്കയം കൈക്കൂലി കേസ് പ്രതി സുരേഷ് കുമാര്‍. കാര്യങ്ങൾ വേഗത്തിലാക്കാന്‍ തനിക്ക് മേലുദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നു. അതേ സമയം സഹായിച്ച മേലുദ്യോഗസ്ഥര്‍ ആ രൊക്കെയെന്ന് പ്രതി ഇതുവരെ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. ഇയാളുടെ പക്കൽ നിന്ന് ഒരു കോടിയിലധികം രൂപയാണ് വിജിലസ് പിടികൂടിയത്.


മഞ്ചേരി സ്വദേശിയില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലസ് പിടികൂടിയത്. പിന്നീട് മണ്ണാര്‍ക്കാട്ടെ താമസസസ്ഥലത്ത് വിജിലസ് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപയാണ് കണ്ടെടുത്തത്




Sharing is Caring