സുരേഷ് ഗോപിയുടെ പാപ്പന്‍ റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയത് 3.16 കോടി


സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്‍ത ചിത്രം ആണ് പാപ്പന്‍ .സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായി എത്തിയ പാപ്പന്‍ കേരളത്തില്‍ മാത്രമാണ് തുടക്കത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. ജൂലൈ 29ന് ആയിരുന്നു അത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച 1.72 കോടിയും നേടിയിരുന്നു.


ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ എത്രയെന്ന വിവരവും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. 17.85 കോടിയാണ് ചിത്രത്തിന്‍റെ ഒരാഴ്ചത്തെ കേരള ഗ്രോസ് എന്നാണ് പുറത്തെത്തിയ കണക്ക്.

online news portal

അതേസമയം കളക്ഷനില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകും എന്നാണ് കരുതപ്പെടുന്നത്. യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെയും ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും റിലീസ് ഈ വാരാന്ത്യത്തിലാണ്. കേരള റിലീസില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ച പോസിറ്റീവ് അഭിപ്രായങ്ങള്‍ ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ, വിദേശ കളക്ഷനുകളില്‍ കാര്യമായി പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.



Sharing is Caring