അന്തരിച്ച ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരുമായി തനിക്ക് ഏറെ ആത്മബന്ധമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി. തന്റെ അച്ഛന്റെ സുഹൃത്തായിരുന്ന പി.വി ഗംഗാധരന്‍. ആ കുടുംബവുമായി സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
‘എന്റെ അച്ഛന്റെ സുഹൃത്താണ് അദ്ദേഹം. ഗംഗേട്ടന്‍ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. പണമുള്ള ഒരു പാട് നിര്‍മാതാക്കള്‍ നമുക്കുണ്ട്. പക്ഷേ ഡയറക്ടര്‍ക്കും, എഴുത്തുകാര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ചുരുക്കം നിര്‍മാതാക്കളേയുള്ളു. സിനിമയുടെ പുരോഗതിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. വേദനയോടെ മാത്രമേ അദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ക്കാന്‍ സാധിക്കൂ.
അവരുടെ 50-ാം വര്‍ഷത്തെ സിനിമ എന്ന് പറഞ്ഞ് പ്ലാനിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു’- സുരേഷ് പറഞ്ഞു.പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ചലച്ചിത്ര കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനായിരുന്നു അദ്ദേഹം.














