സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസ ഉടന്‍ ഒടിടിയിലെത്തും

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മേ ഹൂം മൂസ ഉടന്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തും. ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്.

ചിത്രം നവംബര്‍ 11 നാണ് സീ 5 ല്‍ എത്തുന്നത്. സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മേ ഹൂം മൂസ. ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ചിത്രം സംവിധാനം ചെയ്യിതിരിക്കുന്നത് ജിബു ജേക്കബാണ്. സുരേഷ് ഗോപിയുടെ 253-ാം ചിത്രമെന്ന പ്രത്യേകതയും മേ ഹൂം മൂസക്കുണ്ട്. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് സുരേഷ് ഗോപി എത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഒരു മുന്‍ പട്ടാളക്കാരന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തിയത്. ചിത്രത്തിലെ റഫീഖ് അഹമ്മദ് ആണ്. സംഗീതം നല്‍കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രീനാഥ് ശിവശങ്കരന്‍ ആണ്.ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്.
എഴുപത്തിയഞ്ച് ദിവസത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കേരളത്തിന് പുറത്ത് കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പൂഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍ എന്നിവിടങ്ങളില്‍ ആയി ആണ് ചിത്രം ഷൂട്ട് ചെയ്തത്. കേരളത്തില്‍ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രത്തില്‍ മൂസ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം നമ്മുടെ നാടിന്‍്റെ പ്രതീകമാണ്. ഇന്ത്യന്‍ സമൂഹം ഇന്ന് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് മേ ഹൂം മൂസ.

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവര്‍ സംയുക്തമായി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1998 മുതല്‍ 2018 വരെയുള്ള സമയത്താണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *