സുരേഷ് ഗോപി ചിത്രം കാവല്‍ നവംബര്‍ 25ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാവല്‍’ അടുത്ത മാസം 25ന് തീയറ്ററുകളിലെത്തും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കറുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കറാണ് സിനിമ അണിയിച്ചൊരുക്കുന്നത്.

കസബയ്ക്ക് ശേഷം നിധിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന കാവലിന്റെ ആദ്യ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലാലും സിനിമയില്‍ സുരേഷ് ഗോപിയുടെ കൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്യാമറ കൈകാര്യം ചെയ്യുന്നത് നിഖില്‍ എസ് പ്രവീണ്‍ ആണ്.

കുറച്ച്‌ കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപി ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *