സണ്ണി ലിയോണിന്റെ വിശ്വാസ വഞ്ചനക്കേസിന് സ്റ്റേ


സണ്ണി ലിയോണിന് എതിരായ വഞ്ചനാക്കേസിന് സ്റ്റേ. 2019 ഫെബ്രുവരിയില്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്ന് കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചു എന്ന കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. സണ്ണി ലിയോണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.


പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് ആണ് സണ്ണിക്കെതിരെ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2018 മേയ് 11ന് കോഴിക്കോട് ആണ് ഷോ നടത്താനിരുന്നത്.


ഷോയ്ക്കായി സംഘാടകര്‍ ഇതിന് 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചിരുന്നു. 15 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍ ഷോ 2018 ഏപ്രില്‍ 27ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ മേയ് 26ലേക്ക് മാറ്റാന്‍ വീണ്ടും ആവശ്യപ്പെട്ടു.ഈ സമയത്താണ് ഷോയുടെ ബഹ്റൈനിലെയും തിരുവനന്തപുരത്തെയും കോര്‍ഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് വന്നത്. പ്രളയവും കാലാവസ്ഥാ പ്രശ്‌നങ്ങളും നിമിത്തം പിന്നീട് പല തവണ ഡേറ്റ് മാറ്റി. ഒടുവില്‍ കൊച്ചിയില്‍ 2019ല്‍ വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഷോ നടത്താന്‍ സംഘാടകര്‍ തയ്യാറായി.

ഷോയുടെ വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനിക്കുന്നതിന് മുമ്പ് പണം മുഴുവന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാത്തതിനാല്‍ ഷോ നടത്തിയില്ല എന്നാണ് സണ്ണി ലിയോണിന്റെ ഹര്‍ജിയില്‍ പറയുന്നത്.



Sharing is Caring