സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നു


കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക് ഡൗൺ. ദേശീയ ലോക്ക് ഡൗൺ തീരും വരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.


തുറന്നു പ്രവര്‍ത്തിക്കാവുന്നവ ഇവ-


അവശ്യസാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഹോട്ടലുകളില്‍ ടേക്ക് എവേ കൗണ്ടറുകള്‍.

യാത്രയ്ക്കുള്ള അനുമതി ഇവര്‍ക്ക്ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് ഞായറാഴ്ച സഞ്ചാരത്തിനുള്ള അനുമതിയുള്ളത്. ഞായറാഴ്ചത്തെ നിയന്ത്രണങ്ങൾ മാധ്യമങ്ങൾക്കും വിവാഹ, മരണ ചടങ്ങുകൾക്കും ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാല്‍ അവര്‍ ജില്ലാ ഭരണകൂടത്തില്‍നിന്നോ പൊലീസില്‍നിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാന്‍.

നഗരങ്ങളിലെ പ്രധാനസ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. തിരുവനന്തനപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിൽ നഗരങ്ങളിലെ പ്രധാന മൂന്ന് റോഡുകൾ രാവിലെ 5 മുതൽ 10 വരെ അടച്ച് കിടക്കും. റെഡ്സോൺ ജില്ലയായ കണ്ണൂരിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാം അടഞ്ഞുകിടക്കുകയാണ്. പാലക്കാട് ക‌ഞ്ചിക്കോട് വ്യവസായമേഖലയിൽ ഭക്ഷ്യസംസ്ക്കരണ പ്ലാന്റും മരുന്ന് സാമഗ്രഹികളുണ്ടാക്കുന്ന സ്ഥാപനങ്ങളും ഒഴികെ മറ്റെല്ലാ വ്യവസായ യൂണിറ്റുകളും അടഞ്ഞുകിടക്കുകയാണ്.



Sharing is Caring