വയനാട്ടില്‍ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവം; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്

വയനാട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അമ്ബലവയല്‍ പോലീസ്.

ഡ്രൈവറുടെ ഭാഗത്ത് നിന്നും അശ്രദ്ധയുണ്ടായെന്ന നിഗമനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ ഇടതു കൈ ബസ് യാത്രക്കിടെ ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച്‌ അറ്റുപോയത്.

ചുള്ളിയോട് അഞ്ചാംമൈലില്‍ വെച്ചാണ് അപകടം നടന്നത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡില്‍ ബസ് മറ്റൊരു വാഹനത്തിന് സൈഡ് നല്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡുപണി ഇഴഞ്ഞുനീങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടായിരുന്നു. പരിക്കുപറ്റിയ വിദ്യാര്‍ത്ഥിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *