കൊല്ലത്ത് മുന്‍ പി.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്

കൊല്ലത്ത് ഇന്നും എന്‍.ഐ.എ റെയ്ഡ്.നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ ചാത്തിനാംകുളത്തെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്.

പരിശോധനയില്‍ ഡയറിയും ആധാര്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പരിശോധന നടക്കുന്ന സമയത്ത് നിസാറുദ്ദീന്‍ വീട്ടിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ 3.15 ന് ആരംഭിച്ച പരിശോധന 6.30 ഓടെ അവസാനിച്ചു.

ഇന്നലെയും കൊല്ലം ചവറയില്‍ എന്‍.ഐ.എ റെയ്ഡ് നടന്നിരുന്നു. പുലര്‍ച്ചെ 3.15 ഓടെയാണ് ചവറയില്‍ പരിശോധന നടന്നത്. ചവറയില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചവറ മുക്കത്തോട് സ്‌കൂളിന് സമീപം മന്നാടത്തുതറ വീട്ടില്‍ മുഹമ്മദ് സാദിഖ് ആണ് (40) അറസ്റ്റിലായത്.

കുറച്ചുനാളായി സാദിഖ് എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. ചവറ പൊലീസിന്‍റെ സഹായത്തോടെ എന്‍.ഐ.എ സംഘം വീട് വളഞ്ഞ് സാദിഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടില്‍നിന്ന് ലഘുലേഖകളും ഡയറിയും മൊബൈല്‍ ഫോണും സിം കാര്‍ഡുകളും യാത്രരേഖകളും കണ്ടെടുത്തിരുന്നു. സാദിഖിനെ എന്‍.ഐ.എ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *