ഒബാമയുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റുവര്‍ട്ട് സെല്‍ഡോവിറ്റ്‌സ് അറസ്റ്റില്‍


ന്യൂയോര്‍ക്ക് നഗരത്തിലെ ഹലാല്‍ ഭക്ഷണ വില്‍പ്പനക്കാരനെ തീവ്രവാദി എന്ന് വിളിക്കുകയും ഗാസയില്‍ കൊല്ലപ്പെട്ട 400 പലസ്തീന്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുപോയി എന്നു പറയുകയും ചെയ്ത ഒബാമയുടെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റുവര്‍ട്ട് സെല്‍ഡോവിറ്റ്‌സ് അറസ്റ്റില്‍.


മുമ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്രയേല്‍ ആന്റ് പലസ്തീന്‍ അഫയേഴ്‌സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സ്റ്റുവര്‍ട്ട് സെല്‍ഡോവിറ്റ്‌സ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.
ഉപദ്രവം, ശല്യം ചെയ്യല്‍, വിദ്വേഷം മൂലമുള്ള പിന്തുടരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 24 കാരനായ കച്ചവടക്കാരന്റെ കടയില്‍ സ്റ്റുവര്‍ട്ട് നിരന്തരമെത്തി ശല്യം ചെയ്തിരുന്നുവെന്നാണ് പരാതി.




Sharing is Caring