കൊയിലാണ്ടി നഗരം അണുവിമുക്തമാക്കി


കൊയിലാണ്ടി: കോവിഡ് 19 ൻ്റെ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കൊയിലാണ്ടി നഗരത്തിലെ ഫുട്പാപാത്തകൾ, റോഡുകൾ നഗരത്തിലെ മത്സ്യ – പച്ചക്കറിമാർക്കറ്റ് തുടങ്ങിയടങ്ങളിൽ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തതമാക്കി.

നഗരസഭ ഹെൽത്ത് വിഭാഗവും, ഫയർ ആൻ്റ് റെസ്ക്യൂ വിഭാഗവും സംയുക്തമായാണ് അണുവിമുക്തപ്രവർത്തനം നടത്തിയത്.പ്രവർത്തനങ്ങൾക്ക് നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ, ഫയർ & റെസ്ക്യൂെഓഫിസർ സി.പി ആനന്ദൻ, ജിതേഷ് എ.പി, നിഖിൽ.ടി, രാമദാസ്.വി, ഷൈജു.സി, എന്നിവരും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.രമേശൻ, ജെ.എച്ച്.ഐ പ്രസാദ്.കെ.എം എന്നിവർ നേത്രത്വം നൽകി.




Sharing is Caring