കോഴിക്കോട്: 2018, 2019 വർഷങ്ങങ്ങളിലെ പ്രളയമഴയിൽ തകർന്ന തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലേക്കായി 4 കോടി 92 ലക്ഷം രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു.
4 ഗ്രാമ പഞ്ചായത്തുകളിലെയും 2 നഗരസഭകളിലെയും റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്. കൊയിലാണ്ടി നഗരസഭയിൽ 6, പയ്യോളിയിൽ 7, മൂടാടിയിൽ 7, തിക്കോടിയിൽ 6, ചെങ്ങോട്ടുകാവിൽ 6, ചേമഞ്ചേരിയിൽ 8 എന്നിങ്ങനെ ആകെ 41 റോഡുകൾക്കാണ് തുക അനുവദിച്ചു കൊണ്ട് ഭരണാനുമതിയായത്. പദ്ധതിയുടെ മേൽനോട്ടത്തിനായി പഞ്ചായത്ത് / നഗരസഭ തലത്തിൽ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കേണ്ടതാണ്. പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കി ടെണ്ടർ ചെയ്യേണ്ട ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാർക്കാണ്. എല്ലാ പ്രവൃത്തികളുടെയും എസ്റ്റിമേറ്റുകൾ വേഗത്തിൽ തയ്യാറാക്കാനുള്ള നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.














