സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 8 മുതല്‍ 29 വരെ


സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.മാര്‍ച്ച്‌ 9 ന് ആരംഭിക്കുന്ന പരീക്ഷ 29ന് അവസാനിക്കും.


രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.


ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്ബത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.



Sharing is Caring