
33 വര്‍ഷത്തെ കാത്തിപ്പിനൊടുവില്‍ ഇറ്റാലിയന്‍ സീരി എ കിരീടം സ്വന്തമാക്കി എസ്.എസ്.സി നാപ്പോളി. ഇറ്റാലിയന്‍ ക്ലബ് ഉഡിനിസിനെതിരെ നേടിയ സമനിലയോടെയാണ് ലീഗ് കിരീട നേട്ടം തിരിച്ച് പിടിക്കുക എന്ന സ്വപ്നം നാപ്പോളി സാക്ഷാത്ക്കരിച്ചത്.മറഡോണ യുഗത്തിന് ശേഷമുള്ള നാപ്പോളിയുടെ ആദ്യ ലീഗ് കിരീട നേട്ടം കൂടിയാണിത്.
33 വര്‍ഷങ്ങള്‍ നീണ്ട സ്വപ്നത്തെ സാക്ഷാത്ക്കരിക്കാന്‍ ലൂസിയാനോ സ്പാലാറ്റിയും സംഘവും ഡാസിയോ അരീനയില്‍ പന്ത് തട്ടുമ്ബോള്‍, ഇതിഹാസം താരം ഡീഗോ മറഡോണയുടെ വിട വാങ്ങലിന് ശേഷം പുനര്‍നാമകരണം ചെയ്ത ഡീഗോ അര്‍മോന്റോ മറഡോണ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ സ്ക്രീനിങ്ങ് കാണാനെത്തിയ ആരാധകക്കൂട്ടത്തെയും നേപ്പിള്‍സ് നഗരത്തിലെ തെരുവുകളെയും ഇതിഹാസ താരം മറഡോണയുടെ ചാന്‍്റുകളാല്‍ നിറച്ച നേപ്പിള്‍സ് ആരാധക കൂട്ടത്തെയും ആവേശത്തിലാഴത്തി കൊണ്ട് നാപ്പോളി സീരി എ ചാമ്ബ്യന്‍മാരായി.

ഡാസിയോ അരീനയില്‍ നടന്ന എവേ മത്സരത്തില്‍ ഉഡിനിസിനെതിരെ സമനില പിടിച്ചതോടെയാണ് നാപോളിയുടെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നത്തിന് സാക്ഷാത്ക്കാരമായത്. ലീഗില്‍ 5 മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് നാപ്പോളി ലീഗ് കിരീടം സ്വന്തം പേരിലെഴുതി ചേര്‍ത്തത്. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി…കഴിഞ്ഞ മത്സരത്തില്‍ സലേണിറ്റാനയോട് സമനില വഴങ്ങിയതോടെയാണ് കിരീട നേട്ടം സ്വന്തമാക്കുന്നതിന് നേപ്പിള്‍സ് ആരാധകര്‍ക്ക് ഉഡിനിസിനെതിരായ മത്സരം വരെ കാത്തിരിക്കേണ്ടി വന്നത്.
ആദ്യ പകുതിയുടെ 13ആം മിനുട്ടില്‍ ലോവറിച്ചിലൂടെ ഉഡിനെസെ ലീഡ് എടുത്തപ്പോള്‍ നാപോളിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളം എന്ന് കരുതിയെങ്കിലും രണ്ടാം പകുതിയുടെ 53ആം മിനുട്ടില്‍ വിക്ടടര്‍ ഒഷിമെന്‍ നാപോളിയുടെ രക്ഷകനായെത്തി..ഈ ഗോളോടെ നാപ്പോളി മറഡോണ യുഗത്തിന് ശേഷമുള്ള ആദ്യ ലീഗ് കിരീട നേട്ടം സ്വന്തമാക്കി
ഈ സമനിലയോടെ 33 മത്സരങ്ങളില്‍ നിന്ന് നാപോളി പോയിറ്റ് നില 80 ആയി ഉയര്‍ത്തി . രണ്ടാമതുള്ള ലാസിയോയെക്കാള്‍ 18 പോയിന്റ് ലീഡോടെ ലീഗില്‍ 5 മത്സരങ്ങള്‍ ശേഷിക്കയാണ് നാപ്പോളിയുടെ കിരീട നേട്ടം… ഡാസിയോ അരീനയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മത്സരത്തിന്റെ സ്ക്രീനിങ്ങ് കാണാനെത്തിയെ നേപ്പിള്‍സ് ആരാധക കൂട്ടത്തിന്റെ ആവേശം അണപ്പൊട്ടി. ഗ്രൌണ് കയ്യേറിയ ആരാധകര്‍ ചാന്റ് വിളികളുമായി ഈ ചരിത്രമുഹൂര്‍ത്തത്തെ ആഘോഷിച്ചു
1989-90 സീസണിലായിരുന്നു നാപോളി അവസാനമായി സീരി എ കിരീടം സ്വന്തമാക്കിയത്.അന്ന് നാപ്പോളിയെ കിരീട നേട്ടത്തിലേക്ക് നയിച്ചത് ഇതിഹാസ താരം സാക്ഷാല്‍ ഡീഗോ മറഡോണയായിരുന്നു. . മറഡോണയുടെ ചിറകിലേറിയ ഐതിഹാസിക ദിനങ്ങള്‍ക്ക് ശേഷം നാപോളിക്ക് ലീഗ് കിരീടത്തിലെത്താന്‍ വേണ്ടി വന്നത് 33 വര്‍ഷങ്ങള്‍ നീണ്ട കാത്തിപ്പാണ്.ഇതിന് കരുത്തായതാകട്ടെ സീസണില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച മുന്നേറ്റ നിര താരം വിക്ടര്‍ ഒസിമെന്റെയും,മധ്യനിര താരം ക്വിച ക്വാരക്സ്തേലിയയുടേയും മിന്നുന്ന പ്രകടനവും.ലീഗ് ചാമ്ബ്യന്‍മാരായി പ്രതാപകാലത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന നാപ്പോളി ലൂസിയാനോ സ്പാലാറ്റിക്ക് കീഴില്‍ ലീഗില്‍ ഇത് വരെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പരാജയപ്പെട്ടത്
