ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

മുംബൈ: ഐപിഎല്‍ ഒത്തുകളി കേസില്‍ മലയാളി താരം എസ് ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്ത് നിരപരാധി, വിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി എന്നിങ്ങിനെ ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിന്ദുധാരാ സിങ്ങാണ് രംഗത്തെത്തിയിരിക്കുന്നത്.
downloadകോഴവിവാദത്തില്‍ ശ്രീശാന്തിനെ പെടുത്തുകയായിരുന്നുവെന്ന് പറയുന്ന വിന്ദുധാരാ സിങ് ശ്രീ 100 ശതമാനവും നിരപരാധിയാണെന്ന് പറഞ്ഞു. ശ്രീശാന്തിനെതിരെ നടന്നത് തെറ്റായ പ്രചാരണമാണെന്നും വിന്ദു പറയുന്നു. മുംബൈ പോലീസ് അന്വേഷിച്ച ഒത്തുകളിവിവാദത്തിലെ കേന്ദ്രബിന്ദുവായാണ് വിന്ദു കരുതപ്പെടുന്നത്.
സി ടി വി ചാനല്‍ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് വിന്ദു ഇക്കാര്യങ്ങള്‍ പറയുന്നത്. ഒത്തുകളി വിവാദം യഥാര്‍ഥത്തില്‍ ശരദ് പവാറും എന്‍ ശ്രീനിവാസനും തമ്മിലുള്ള വടംവലിയുടെ ഭാഗമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ വടംവലി ലളിത് മോഡിയും ശ്രീനിവാസനും തമ്മിലാണ്. ഇതില്‍ മോഡിയെ മുന്‍നിര്‍ത്തി കളിക്കുന്നത് പവാറാണ്-വിന്ദു പറയുന്നു.