നാരങ്ങയുടെയും അതിന്റെ വൈവിധ്യമാര്‍ന്ന ഫ്ളേവറുകളുടെയും രുചി നിറയുന്ന ആസ്വാദ്യപാനീയമായ സ്പ്രൈറ്റ് ‘ ചില്‍ അറ്റ് ഹോം’ എന്ന വേറിട്ട പ്രചരണവുമായി രംഗത്ത്. കൗമാരക്കാരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും പ്രചരണം സംഘടിപ്പിച്ചിരിക്കുന്നത്. ദിവസേനയുള്ള ജീവിതത്തില്‍ കൗമാരക്കാര്‍ ധാരാളം അനുഭവങ്ങള്‍ സമ്പാദിക്കുന്നു.
ഒരിക്കലും അവസാനിക്കാത്ത ജീവിതവ്യഗ്രതയ്ക്കിടയില്‍ യുവതലമുയ്ക്ക് ശാന്തതയ്ക്കും നവോന്മേഷത്തിനുമുള്ള നിമിഷങ്ങള്‍ കണ്ടെത്തുന്നത് സുപ്രധാനമാണ്. ഈ വസ്തുത മനസിലാക്കി ടീനേജുകാര്‍ക്ക് ശാന്തതയും ഉന്മേഷവും പകരുന്ന പങ്കാളിയാവുകയാണ് സ്പ്രൈറ്റ്. ഈ ക്യാമ്പെയ്നിലൂടെ ദിവസത്തിന്റെ അവസാനം പുതുതലമുറയോട് വിശ്രമിക്കാന്‍ വേദാംഗ് റെയ്ന ആവശ്യപ്പെടുന്നു. ഒഴിവാക്കാന്‍ സാധിക്കാത്തതും അസ്വസ്ഥപ്പെടുത്തുന്നതുമായ ജീവിത സന്ദര്‍ഭങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഉപയോഗിക്കേണ്ട പാനീയമായി സ്പ്രൈറ്റിനെ അവതരിപ്പിക്കുന്നു. കൗമാര ജീവിതം, കോളേജ് കാലം, സാമൂഹിക ചുറ്റുപാടുകള്‍, കൂട്ടുകെട്ടുകള്‍, സമൂഹത്തിലെ തിരക്കുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഫിലിമുകളുടെ പരമ്പര ആയാണ് ക്യാമ്പെയ്ന്‍ തുടങ്ങുന്നത്.














