ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം അകാസ എയർ വിമാനവുമായി കൂട്ടിയിടിച്ചു


online news portal

ഡൽഹി വിമാനത്താവളത്തിൽ ടാക്സി (റൺവേയിലൂടെയോ ടാക്സിബേയിലൂടെയോ നീങ്ങുക) ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്പൈസ് ജെറ്റിന്റെ ബി 737 700 വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെ പാർക്ക് ചെയ്തിരുന്ന അകാസ എയർ വിമാനത്തിൽ ഇടിക്കുകയായിരുന്നു.


അപകടത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വലത് വശത്തെ ചിറകിനും (Winglet) അകാസ എയർ വിമാനത്തിന്റെ ഇടതുവശത്തെ ഹൊറിസോണ്ടൽ സ്റ്റെബിലൈസറിനും കേടുപാടുകൾ സംഭവിച്ചു. ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ അകാസ എയറിന്റെ ക്യു പി 1406 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് അകാസ എയർ വിമാനം നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് എയർലൈൻ വക്താവ് അറിയിച്ചു.

online news portal

അപകടത്തെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാർക്ക് ഹൈദരാബാദിലേക്ക് പോകാൻ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി അകാസ എയർ അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ ഡി ജി സി എ അന്വേഷണം ആരംഭിച്ചു.



Sharing is Caring