കിം ജോങ് ഉന്നിന് ഇന്‍സോംനിയ ബാധിച്ചെന്ന് ദക്ഷിണ കൊറിയന്‍ ചാര സംഘടന


ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറക്കമില്ലെന്ന് റിപ്പോര്‍ട്ട്. ഉറക്കം നഷ്ടപ്പെടുന്ന ഇിന്‍സോംനിയ എന്ന അസുഖമായിരിക്കാം കിമ്മിനെ ബാധിച്ചതെന്‌നും അദ്ദേഹം മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും കൊറിയന്‍ ചാര സംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.അസുഖത്തിന് വിദേശത്തു നിന്നടക്കം വിദഗ്ധമാ ചികിത്സ തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വിദേശത്തു നിന്ന് സോല്‍പിഡം അടക്കമുള്ള മരുന്നുകള്‍ എത്തിക്കുന്നുണ്ട്. എന്‍ഐഎസിന് ലഭിച്ച വിവരങ്ങള്‍ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് അംഗവും പാര്‍ലമെന്റ് ഇന്റലിജന്‍സ് കമ്മറ്റി സെക്രട്ടറിയുമായ യൂ സാങ് ബൂം വെളിപ്പെടുത്തി. അതേസമയം അമിതമായ മദ്യപാനവും പുകവലിയുമാണ് കിമ്മിന്റെ ഉറക്കമില്ലായ്മയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.




Sharing is Caring