പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പകരം സൗബിനും ഷൈന്‍ ടോം ചാക്കോയും; ‘അയല്‍വാശി’ 14ന് തുടങ്ങും

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയല്‍വാശി എന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 8 മണിക്ക് അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചു നടന്നു.

തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് അയല്‍വാശി നിര്‍മിക്കുന്നത്. തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹസിന്‍ പരാരി നിര്‍മാണ പങ്കാളിയാണ്.
ചിത്രത്തിന്റെ ചിത്രീകരണം ഈ മാലം 14 ന് തുടങ്ങും. നിഖില വിമല്‍ ആണ് നായിക.

സൗബിന്റെ നായികയായി നിഖില എത്തുന്നത് ആദ്യ ചിത്രം കൂടിയാണ് ഇത്. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, ജഗദീഷ് , നസ്ലന്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകന്‍മാരാക്കി ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് അയല്‍വാശി. ഈ വേഷത്തിലേക്കാണ് സൗബിനും ഷൈന്‍ ടോം ചാക്കോയും എത്തുന്നത്.

പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറില്‍ ഇര്‍ഷാദ് പരാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സജിത് പുരുഷന്‍ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു.

എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്‌ട് ഡിസൈന്‍ ബാദുഷ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. മാര്‍ക്കറ്റിങ്-ഒബ്സ്‌ക്യുറ ഡിസൈന്‍-യെല്ലോ ടൂത്ത്, പിആര്‍ഒ എ എസ് ദിനേശ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *