കിളിക്കൊല്ലൂർ പോലീസ് മർദ്ധനക്കേസ് :ഭീഷണിയും അനുരഞ്ജന ശ്രമവും നടന്നതായി ആരോപണം

കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമില്ലെന്ന് പരാതിക്കാര്‍ പറഞ്ഞു. അടുപ്പക്കാരെ ഉപയോഗിച്ച് ഭീഷണിയും അനുരഞ്ജന ശ്രമവും നടക്കുന്നതായും മര്‍ദ്ദനമേറ്റ വിഘ്‌നേഷ് പറഞ്ഞു.

സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്‌നേഷിനും എതിരെ പൊലീസ് ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കുക എന്നതാണ് ഹൈക്കോടതിയില്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം. നിലവില്‍ നടക്കുന്ന അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കണമെന്നും സഹോദരങ്ങള്‍ ആവശ്യപ്പെടുന്നു. ഇവരുടെ പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

സെനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്‌സിന്റെ ലീഗല്‍ അഡൈ്വസറായ അഡ്വക്കേറ്റ് അനില്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് സഹോദരങ്ങള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമില്ലെന്ന് പരാതിക്കാരനായ വിഘ്‌നേഷ് പറഞ്ഞു.

അടുപ്പക്കാരെ ഉപയോഗിച്ച് കേസില്‍ നിന്ന് പിന്മാറാനുള്ള ഭീഷണി ഉണ്ടായെന്നും ആരോപണം. സിഐയെ രക്ഷിക്കാനും ചിലര്‍ തങ്ങളുടെ സമീപിച്ചെന്ന് പരാതിക്കാര്‍ പറയുന്നു. പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായി മര്‍ദ്ധിക്കുകയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയും ചെയ്ത സഹോദരങ്ങള്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *