കൊച്ചി: സോണി ഇന്ത്യ സംഗീതത്തിനായി മാത്രമായി ഏറ്റവും മികച്ച നോയ്സ് ക്യാന്‍സലിങ് സംവിധാനമുള്ള ഡബ്ല്യുഎഫ്-1000എക്സ് എം5 ഇയര്‍ബഡ് വിപണിയില്‍ അവതരിപ്പിച്ചു. സമാനതകളില്ലാത്ത നോയ്സ് ക്യാന്‍സലേഷന്‍, മികച്ച ശബ്ദാനുഭവം, സോണിയുടെ ഏറ്റവും മികച്ച കോള്‍ ക്വാളിറ്റി എന്നിവയ്ക്കൊപ്പം വിപണിയിലെ തന്നെ മികച്ച നോയ്സ് ക്യാന്‍സലേഷന്‍ പ്രകടനവും, പ്രീമിയം സൗണ്ട് ക്വാളിറ്റിയും നല്‍കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഡബ്ല്യുഎഫ്-1000എക്സ് എം5ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിയല്‍-ടൈം ഓഡിയോ പ്രൊസസറുകളും ഉയര്‍ന്ന പ്രകടനമുള്ള മൈക്കുകളും, ഇഷ്ട ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം സ്റ്റുഡിയോയിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ലോ ഫ്രീക്വന്‍സി ക്യാന്‍സലേഷന്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഡബ്ല്യുഎഫ്-1000എക്സ് എം5ന്‍റെ ഓരോ ഇയര്‍ബഡിലും ഡ്യുവല്‍ ഫീഡ്ബാക്ക് മൈക്കുകള്‍ ഉള്‍പ്പെടെ മൂന്ന് മൈക്രോഫോണുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സോണി പുതുതായി വികസിപ്പിച്ചെടുത്ത ഇന്‍റഗ്രേറ്റഡ് പ്രോസസര്‍ വി2, എച്ച്ഡി നോയിസ് ക്യാന്‍സലിംഗ് പ്രോസസര്‍ ക്യൂഎന്‍2ഇ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് മികച്ച നോയ്സ് ക്യാന്‍സലിങ് നിലവാരം ഉറപ്പാക്കുന്നത്. ഹൈ-റെസെല്യൂഷന്‍ ഓഡിയോ വയര്‍ലെസ്, 360 റിയാലിറ്റി ഓഡിയോ, ഡൈനാമിക് ഡ്രൈവര്‍ എക്സ്, ഹെഡ് ട്രാക്കിംഗ് ടെക്നോളജി, ഡീപ് ന്യൂട്രല്‍ നെറ്റ്വര്‍ക്ക് പ്രോസസിംഗ് തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.
സോണിയുടെ ജനപ്രിയ ഫീച്ചറുകളായ അഡാപ്റ്റീവ് സൗണ്ട് കണ്‍ട്രോള്‍, സ്പീക്ക്-ടു-ചാറ്റ്, മള്‍ട്ടിപോയിന്‍റ് കണക്റ്റ് തുടങ്ങിയവയും ഡബ്ല്യുഎഫ്-1000എക്സ് എം5ലുണ്ട്. 8 മണിക്കൂര്‍ വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം. 3 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 60 മിനിറ്റ് വരെ സംഗീതം ആസ്വദിക്കാം. ക്യൂഐ സാങ്കേതികവിദ്യ വയര്‍ലെസ് ചാര്‍ജിങ് എളുപ്പമാക്കുകയും ചെയ്യും.
3000 രൂപ ക്യാഷ്ബാക്ക് ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 21,990 രൂപ വിലയ്ക്ക് ഡബ്ല്യുഎഫ്-1000എക്സ് എം5 പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ഓഫറിന് കീഴില്‍ 4,990 രൂപ വിലയുള്ള എസ്ആര്‍എസ്-എക്സ്ബി100 പോര്‍ട്ടബിള്‍ സ്പീക്കര്‍ സൗജന്യമായി ലഭിക്കും. 2023 സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിക്കുന്ന ഈ പ്രീബുക്കിംഗ് ഓഫര്‍ സോണി സെന്‍റര്‍, ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകള്‍, ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ തുടങ്ങിയ എല്ലാ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ചാനലുകളിലും 2023 ഒക്ടോബര്‍ 15 വരെ ലഭ്യമാവും. 24,990 രൂപയാണ് യഥാര്‍ഥ വില. ബ്ലാക്ക്, പ്ലാറ്റിനം സില്‍വര്‍ നിറങ്ങളില്‍ 2023 ഒക്ടോബര്‍ 18 മുതല്‍ ലഭ്യമാവും.