
കൊച്ചി: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി അങ്കമാലിയിലെ പ്രമുഖ ആശുപത്രിയായ അപ്പോളോ അഡ്‌ലക്‌സിൽ അത്യാധുനിക സ്‌ട്രോക്ക് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. സമയം ഏറെ നിർണായകമാകുന്ന സ്ട്രോക്ക് പരിചരണത്തിൽ എത്രയും വേഗം സ്ട്രോക്ക് വന്ന വ്യക്തിയെ ഹൈ-സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുകയും ഇതിനായി ന്യൂറോളജി, ന്യൂറോ സർജറി, എമർജൻസി മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധരെയും എകോപിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചലന വൈകല്യങ്ങൾക്കുള്ള ബോട്ടുലിനം കുത്തിവയ്പ്പുകൾ, അത്യാധുനിക പെയിൻ ഇന്റെർവെൻഷൻ മാനേജ്‌മെന്റ്, അന്യുറിസം കോയിലിംഗ്, എൻഡോവാസ്കുലർ എംബോളൈസേഷൻ തുടങ്ങിയ സമഗ്ര ചികിത്സാസംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം. അയ്യായിരത്തിലേറെ സ്ട്രോക്ക് കേസുകൾ വിജയകരമായി ചികിൽസിച്ച ഡോ. ബോബി വർക്കി മരമറ്റം, ഡോ. ജോയ് എം.എ, ഡോ. അരുൺ ഗ്രേസ്, ഡോ. പാർത്ഥസാരഥി എന്നിവരടങ്ങുന്ന വിദഗ്ധ ന്യൂറോസയൻസ് സംഘമാണ് ക്ലിനിക്ക് നയിക്കുന്നത്.
ന്യൂറോളജി വിഭാഗത്തിന്റെ ഈ വിപുലീകൃത സേവനത്തിൽ, 24/7 ലഭ്യമായ 1066 അടിയന്തര ഫോൺ നമ്പർ, സിടി/സിടിഎ/സിടി പെർഫ്യൂഷൻ, എംആർ/എംആർഎ, സെറിബ്രൽ ആൻജിയോഗ്രാം, 3ഡി റോട്ടേഷണൽ ആൻജിയോഗ്രാം എന്നിവ ഉൾപ്പെടെയുള്ള സമഗ്ര ഡയഗ്നോസ്റ്റിക്സ്, ഐവി ത്രോബോളിസിസ്, മെക്കാനിക്കൽ ത്രോബെക്ടമി, എക്സ്‌ട്രാ ആൻഡ് ഇൻട്രാക്രാനിയൽ സ്‌റ്റെന്റിംഗ്, അനൂറിസം കോയിലിംഗ്, എംബോളിസേഷൻ എന്നിവ ഉൾപ്പെടെയുള്ള ചികിൽസാ ഓപ്ഷനുകൾ, സ്‌ട്രോക്ക് ഐസിയു, ന്യൂറോവാസ്കുലർ മോണിറ്ററിംഗ്, ന്യൂറോ ക്ലിനിക്കൽ കെയർ, സ്‌പാസ്റ്റിസിറ്റിക്കുള്ള ബോട്ടുലിനം ടോക്സിൻ, സ്‌ട്രോക്ക് ഫിസിയോതെറാപ്പി ,ന്യൂറോസർജിക്കൽ എടിഎ-എംസിഎ ബൈപാസ്, ക്രാനിയോടോമി, മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കുകൾ, പ്രതിരോധ സ്‌ട്രോക്ക് ക്ലിനിക്ക് എന്നിവ ഉൾപ്പെടുന്നു.

സ്ട്രോക്ക് പരിചരണത്തിലെ സമഗ്രമായ സമീപനം, രോഗികൾക്ക് അവരുടെ സ്വാതന്ത്ര്യവും ജീവിതനിലവാരവും വീണ്ടെടുക്കാൻ സഹായിക്കുന്നതിനുള്ള ശാരീരിക ചികിത്സയുടെയും റീഹാബിലിറ്റേഷന്റെയും നിർണായക പങ്ക് ഊന്നിപ്പറയുന്നു. ഫിസിയോതെറാപ്പിസ്റ്റുകൾ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, ഒക്കുപേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങിയ റീഹാബിലിറ്റേഷൻ വിദഗ്ധരുടെ സഹായം ഓരോ രോഗിയുടെയും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യക്തിഗത ചികിത്സ വാഗ്ദാനം ചെയുന്നു
