കർണാടകയിലെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധി

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കും. വ്യാഴാഴ്ച കര്‍ണാടകയിലെ ബെല്ലാരിയിലാണ് സോണിയ ഗാന്ധി യാത്രയുടെ ഭാഗമാകുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘനേരം സോണിയയ്ക്ക് യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് വിവരം

രണ്ട് ദിവസം മുന്‍പാണ് ജോഡോ യാത്ര കര്‍ണാടകയില്‍ പര്യടനം ആരംഭിച്ചത്. കര്‍ഷകരുടെ നേതൃത്വത്തിലടക്കം യാത്രയ്ക്ക് പ്രത്യേക സ്വീകരണമൊരുക്കിയിരുന്നു. ദലിത് എഴുത്തുകാരന്‍ ദേവന്നൂരു മഹാദേവ രാഹുലിന് പുസ്തകം സമര്‍പ്പിച്ചു.
കോവിഡ് ചികിത്സയ്ക്കിടെ ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ ബന്ധുക്കളുമായും സോളിഗ ഗോത്ര സമുദായക്കാരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. 21 ദിവസമാണ് കര്‍ണാടകയില്‍ യാത്ര.

Spread the love

Leave a Reply

Your email address will not be published. Required fields are marked *