ലക്ഷദ്വീപിന് ഐക്യദാർഢ്യം

കൊയിലാണ്ടി: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഐക്യ ട്രേഡ് യൂനിയൻ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ആഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി കെ.ദാസൻ ഉദ്ഘാടനം ചെയ്തു. അഡ്വ: എസ് സുനിൽ മോഹൻ അദ്ധ്യക്ഷം വഹിച്ചു.
ലക്ഷദ്വീപിനെ കോർപ്പറേറ്റുകൾക്ക് വിൽക്കരുത്, കേന്ദ്ര ഗവൺമെൻറ് ജനാധിപത്യവിരുദ്ധ നിലപാടുകൾ തിരുത്തുക, ലക്ഷദ്യീപിൽ ജനാധിപത്യം പുന:സ്ഥാപിക്കുക ,സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
/
എം.എ.ഷാജി സ്വാഗതം പറഞ്ഞു.എം.പത്മനാഭൻ ,കെ.റാഫി, എ.സോമശേഖരൻ, ടി.വി.ദാമോദരൻ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *