വികാരമില്ലാതെ സെക്‌സ് ചെയ്യരുതെന്ന് നടി സോഫിയ ഹയാത്ത്

ഗ്ലാമര്‍ നടിമാരുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് സോഫിയ ഹയാത്ത്. നടിയും മോഡലുമായിരുന്ന സോഫിയ പെട്ടെന്നൊരു ദിവസം സന്യാസ ജീവിതം സ്വീകരിച്ചും നടി ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ആ ജീവിതം തനിക്ക് ചേരുന്നില്ലെന്ന് മനസിലായതോടെ നടി വിവാഹം കഴിക്കുകയായിരുന്നു.
ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി ഒരു പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. എല്ലാവരെയും ഒന്ന് ഇരുത്തി ചിന്തിക്കുന്ന തരത്തില്‍ പുറത്ത് വിട്ട ചിത്രത്തിന് വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. വികാരത്തോടെ അല്ലാത്ത സെക്‌സ് മെക്കാനിക്കല്‍ സെക്‌സായി പോവുമെന്നും നിങ്ങള്‍ ഒരു സ്ത്രീയെ തൊടന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവളെ കുറിച്ച് എല്ലാം അറിഞ്ഞതിന് ശേഷമായിരിക്കണമെന്നാണ് നടി പറഞ്ഞിരിക്കുന്നത്.

സോഫിയ ഹയാത്തിനെ എല്ലാവര്‍ക്കും അറിയാം. ബ്രീട്ടിഷ് സ്വദേശിനിയാണെങ്കിലും ഇന്ത്യന്‍ മോഡസലും നടിയുമായിട്ടാണ് സോഫിയ കരിയര്‍ മുന്നോട്ട് കൊണ്ട് പോയിരുന്നത്. വികാരത്തോടെ സെക്‌സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ അത് മെക്കാനിക്കലായി പോവുമെന്നാണ് സോഫിയ പറയുന്നത്. രണ്ട് റോബര്‍ട്ടുകളുടെ ശരീരം തമ്മില്‍ ചേരുന്നത് പോലെയിരിക്കുമെന്നും നടി പറയുന്നു. അതിനൊരു വഴക്കം വന്നില്ലെങ്കില്‍ അത് ദൈവീകമായിരിക്കില്ലെന്നും നടി പറയുന്നു.
വികാരത്തോടെയുള്ള സെക്‌സിനെ കുറിച്ച് സോഫിയയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. നടിയുടെ പോസ്റ്റിന് ആരാധകരുടെ വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിയെ തൊടണമെന്ന് തോന്നുണ്ടെങ്കില്‍ ആദ്യം അവളെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയണം. എന്നിട്ട് വേണം തൊടാനെന്നും സോഫിയ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *