തമിഴ്നാട്ടിൽ തിരുവണ്ണാമലയിലെ അന്ധനുർ ബൈപാസിന് സമീപം ടാറ്റ സുമോ കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കാറിലുണ്ടായിരുന്ന ആറ് പേരും അപകടസ്ഥലത്തു തന്നെ മരിച്ചു.തിരുവണ്ണാമലയിൽനിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന പത്തോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

പരിക്കേറ്റവരെ സെൻഗം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായത് എങ്ങനെയെന്നത് വ്യക്തമായിട്ടില്ല. സെൻഗം പൊലീസ് അപകടത്തിൽ അന്വേഷണം തുടങ്ങി.













