ക്രൊയേഷ്യയില്‍ നഴ്സിംഗ് ഹോമിലുണ്ടായ വെടിവയ്പില്‍ ആറ് മരണം


ക്രൊയേഷ്യയില്‍ നഴ്സിംഗ് ഹോമിലുണ്ടായ വെടിവയ്പില്‍ ആറ് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു.ഇന്നലെ ഡാരുവർ നഗരത്തിലെ നഴ്സിംഗ് ഹോമിനുള്ളിലേക്ക് അതിക്രമിച്ച്‌ കടന്ന 51കാരനായ അക്രമി തന്റെ അമ്മയടക്കമുള്ളവരെ വെടിവച്ചു കൊല്ലുകയായിരുന്നു.


അക്രമിയുടെ അമ്മ കഴിഞ്ഞ പത്തുവർഷമായി നഴ്സിംഗ് ഹോമിലെ അന്തേവാസിയായിരുന്നെന്ന് അധികൃതർ പറയുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവ ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു.


ഇയാള്‍ മുമ്ബ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൂട്ടവെടിവയ്പുകള്‍ ക്രൊയേഷ്യയില്‍ വളരെ അപൂർവമാണ്. 1991ന് ശേഷം സംഭവിക്കുന്ന ഏറ്റവും വിനാശകരമായ കൂട്ടക്കൊലകളില്‍ ഒന്നാണ് ഇന്നലത്തേത്.



Sharing is Caring