കരി ഓയില്‍ ആക്രമണവുമായി വീണ്ടും ശിവസേന

വിവരാവകാശ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ശിവസേനക്കാര്‍ കരിഓയില്‍ ഒഴിച്ചു.മഹാരാഷ്ട്രയില്‍ ഇത്തവണ ഒരു വിവരാവകാശ പ്രവര്‍ത്തകനു നേരെയാണ്ശിവസേനക്കാര്‍ ആക്രമണം അഴിച്ചു വിട്ടത്. ആയിരക്കണക്കിന് വിദ്യാര്‍തഥികളുടെ മുന്നില്‍ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ്കരിഓയില്‍ ഒഴിച്ചത്.മല്ലികാര്‍ജുന്‍ ബായികാട്ടി എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് ആക്രമിക്കപ്പെട്ടത്.ലാത്തൂരിലെ ശാഹു കോളജ് സമുച്ചയത്തില്‍ നടക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വരുന്നതിന് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് മല്ലികാര്‍ജുന്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ വലിച്ചിഴച്ച് സ്‌കൂളില്‍ കൊണ്ടു വന്നശേഷം ആയിരക്കണക്കിന് കുട്ടികളുടെ മുന്നില്‍ നിര്‍ത്തി ഇരുമ്പു വടി കൊണ്ട് ആക്രമിച്ചത്.ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.



Sharing is Caring