ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍


ടി20 മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. മുഹമ്മദ് ഷമിയുടെ സോഷ്യല്‍ മീഡിയയില്‍ വാരി വിതറപ്പെടുന്ന വര്‍ഗീയ വെറുപ്പ് കാണുമ്പോ മനം പിരട്ടുന്നു.


മുസ്ലിമിന്റെ രാജ്യസ്‌നേഹവും, ദളിതന്റെ അര്‍ഹതയും, പെണ്ണിന്റെ സ്വഭാവ ഗുണവും തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം, ഒരു പുരോഗമനവും സാദ്ധ്യം ആവില്ല എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഇന്ത്യയ്‌ക്കെതിരെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. കളിയിലെ പരാജയത്തിന് പിന്നാലെ ഷമിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവും, അദ്ദേഹത്തിന് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.



Sharing is Caring