മോശം റിവ്യൂ ഇട്ട് പൊങ്കാലയിടുമെന്ന് ഭീഷണി, ഒപ്പം സിനിമയ്ക്ക് ആളെ കയറ്റിത്തരാം പണം വേണമെന്ന് തിയേറ്ററുകാരും.. ഷോക്കായിപ്പോയി: ശ്വേത മേനോന്‍


‘പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയ സംഭവം വിവാദമായിരുന്നു. നടി ശ്വേത മേനോനും നിത്യ ദാസും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തന്നോടുള്ള വിരോധം കൊണ്ടാണ് സിനിമയെ ആക്രമിക്കുന്നതെങ്കില്‍ അത് ഭീരുത്വമാണ് നേര്‍ക്കുനേര്‍ വരണമെന്ന് ശ്വേത പ്രതികരിച്ചിരുന്നു.


ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ശ്വേത ഇപ്പോള്‍. സിനിമ റിലീസ് ചെയ്യുമ്പോള്‍ പൊങ്കാലയിട്ട് നശിപ്പിക്കും എന്ന് വരെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്നാണ് ശ്വേത പ്രതികരിക്കുന്നത്. ഒരു ചുമരിലെ പോസ്റ്ററുകള്‍ കേടുവരികയാണെങ്കില്‍ എല്ലാ പോസ്റ്ററുകളും നശിക്കും. ഇത് പള്ളിമണി എന്ന സിനിമയുടെ പോസ്റ്റര്‍ മാത്രമാണ് കീറിയത്.


ഇരുവശങ്ങളിലുമുള്ള പോസ്റ്ററുകള്‍ക്കും ഒരു കുഴപ്പവുമില്ല. റിലീസിന് മുമ്പ് തന്നെ ചിലരുടെ മുന്നറിയിപ്പ് വന്നു. റിലീസാകുമ്പോള്‍ മോശം റിവ്യൂ ഇട്ട് പൊങ്കാലയിടുമെന്ന്. ഇതിന്റെയെല്ലാം വോയ്‌സ് ക്ലിപ്പ് കയ്യിലുണ്ട്. സിനിമാമേഖലയില്‍ പുതിയ ചില പ്രവണതകള്‍ വന്നിട്ടുണ്ട്. വിലപേശല്‍ രീതി.

ചില തിയേറ്ററുകള്‍ വിളിച്ചു പറയും, ‘ഈ സിനിമയ്ക്കു കുറച്ചു പേരെ ഞങ്ങള്‍ കയറ്റിത്തരാം, ഇത്ര പണം വേണം’ എന്ന്. ഷോക്കായിപ്പോയ അനുഭവമായിരുന്നു ഇത്. സിനിമ റിലീസാകുന്നതിന് മുമ്പ് തന്നെ റിവ്യൂ വരുന്നു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു. ഓണ്‍ലൈന്‍ പ്രമോഷനുകള്‍ക്കു എതിരല്ല താന്‍.



Sharing is Caring