അര്‍ജന്റീനയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്‌പ്പ്. റൊസാരിയോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രണ്ടംഗ സംഘം വെടിവെയ്‌പ്പ് നടത്തിയത്. അക്രമികള്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കെതിരെ ഭീഷണി മുഴക്കിയാണ് മടങ്ങിയത്. മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണികോ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഇന്നലെ പുലര്‍ച്ചെ വെടിവെയ്‌പ്പുണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല.
‘മെസ്സി ഞങ്ങള്‍ താങ്കളെ കാത്തിരിക്കുന്നു’ എന്ന് കാര്‍ഡ്‌ബോര്‍ഡില്‍ ഭീഷണി സന്ദേശം കുറിച്ചാണ് അക്രമികള്‍ മടങ്ങിയത്. സംഭവത്തിന് പിന്നില കാരണം വ്യക്തമല്ല. ആരാണ് ഭീഷണിക്ക് പിന്നിലെന്നും വ്യക്തമല്ല. ആക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.














